Koodaranji
വളവിൽ നിയന്ത്രണം തെറ്റി മിനി ലോറി മറിഞ്ഞു

മുക്കം: കോഴിക്കോട് കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുക്കം നോർത്ത് കാരശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
കോഴിത്തീറ്റ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനത്തിന്റെ അമിതവേഗമാണ് അപകടം കാരണം എന്നാണ് പ്രാഥമിക നിഗമനം.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല







