Puthuppady
ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി

പുതുപ്പാടി: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് തൊഴിലാളി വിദ്യാഭ്യാസ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ ശ്രേയസ് സോഷ്യൽ സർവീസ് സെന്റർ ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി.
ശ്രേയസ് ഈങ്ങാപ്പുഴ യൂണിറ്റിൽ നടന്ന പരിപാടി മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡ്യൂക്കേഷണൽ ഓഫീസർ സേരൻ, കോഡിനേറ്റർ ദാമോദരൻ മടവൻകണ്ടി എന്നിവർ ക്ലാസുകൾ നയിച്ചു.






