Puthuppady

ഒന്നര കിലോ കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

പുതുപ്പാടി : ഒന്നര കിലോ കഞ്ചായവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടില്‍ ഷാജഹാന്‍ (37) ആണ് പിടിയിലായത്. വില്‍പനക്കായി സൂക്ഷിച്ച 1.570 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തുന്ന ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറത്തെ മൊത്തകച്ചവടക്കാരില്‍ നിന്നും വാങ്ങി താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍ ചില്ലറ വില്‍പനക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ഇയാളുെട രീതി.

വീട്ടില്‍ വെച്ച് കഞ്ചാവ് പാക്കിങ് ചെയ്ത് വില്‍പന നടത്തുന്നതിന് ഒരു സംഘം ഇയാളുടെ കൂടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചു.

താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടി, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ താമരശ്ശേരി എസ് ഐ മാരായ സനൂജ് വി എസ്, അരവിന്ദ് വി ആര്‍,സിപിഒ ഷിനോജ്, ക്രൈം സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ്.വി കെ,ബിജു പി, സിപിഒ മാരായ ശോബിത് ടി കെ,ദീപക് കെ, ജിതേഷ് ഇ,നാന്‍സിത് എം, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button