Thiruvambady
പൊതു ഇടം എന്റേതും എന്ന പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ടൗണിൽ സ്ത്രീകൾക്കായി നൈറ്റ് വാക്ക് സംഘടിപ്പിച്ചു

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ കാലത്ത് സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പൊതു ഇടം എന്റേതും എന്ന പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ടൗണിൽ സ്ത്രീകൾക്കായി നൈറ്റ് വാക്ക് സംഘടിപ്പിച്ചു.
ജനുവരി 27 ന് രാത്രി 11 മണി മുതൽ 28-ന് വെളുപ്പിന് 2 മണിവരെയാണ് സ്ത്രീകൾക്ക് വേണ്ടി ഇത്തരത്തിലൊരു പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീതാ വിനോദ് നേതൃത്വം നൽകിയ ചടങ്ങിൽ ഏകദേശം പത്തോളം സ്ത്രീകൾ പങ്കെടുത്തു.
ബസ്റ്റാന്റിൽ ചേർന്ന യോഗത്തിൽ തിരികൾ തെളിയിച്ച് പ്രതിജ്ഞ ചൊല്ലി സ്ത്രീ തുല്യത ഉറപ്പുവരുത്തി.
📝News Desk Tiruvambadi News







