Kodanchery

കാട്ടാനക്കൂട്ടവും കടുവയുടെ സാന്നിധ്യം തുഷാരഗിരിയിൽ കർഷകർ ഭീതിയിൽ

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് തുഷാരഗിരിയിൽ കാട്ടാനക്കുട്ടവും കടുവയും പ്രദേശത്ത് നിലയുറപ്പിച്ച് മനുഷ്യന്റെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തിയിട്ടും പ്രദേശത്ത് മറ്റുവന്യ മൃഗങ്ങളുടെയും സ്ഥിരം സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടും വനം വകുപ്പ് നിസ്സംഗത കാണിക്കുന്നതിൽ പ്രദേശം സന്ദർശിച്ച ജനപ്രതിനിധികൾ പ്രതിഷേധിച്ചു.

സംസ്ഥാന സർക്കാരും വനംവകുപ്പും സോളാർ ഫെൻസിങ്ങിന്റെ അറ്റകുറ്റി പണി നടത്താത്തതും കൂടുതൽ മേഖലയിൽ സോളാർ ഫെൻസിങ് സ്ഥാപിക്കാത്തത് മൂലം വന്യമൃഗങ്ങൾ കാടു വിട്ട് നാട്ടിൽ പാർക്കുന്ന സ്ഥിരം സംവിധാനം ആയിരിക്കുകയാണെന്നും എംഎൽഎ ഫെൻസിംങ് തറക്കല്ലിടലും ഉദ്ഘാടനം നടത്തിയതല്ലാതെ പദ്ധതി അട്ടിമറിച്ചെന്നും വനംവകുപ്പ് ആർ ആർ ടി നിഷ്ക്രിയമാണെന്നും ആധുനിക ആയുധങ്ങളും വാഹനങ്ങളും സൗകര്യങ്ങളും കൂടുതൽ വാച്ചന്മാരെയും നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡിന് ഒപ്പം വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ജിജി എലിവാലുങ്കൽ, നാൻസി ജോഷി കാലായിൽ, ഫ്രാൻസിസ് ചാലിൽ, ബിജു ചക്കുംമൂട്ടിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. സജി തിരുമലയുടെ വീടിനോട് ചേർന്നുള്ള ഷെഡും കൃഷിയും ഷാജി മുതുകുറ്റിയുടെയും മത്തായി മൂത്തേടത്തിന്റെയും തെങ്ങ് കമുക് വാഴ കൊക്കോ ജാതി ഗ്രാമ്പൂ എന്നെ കൃഷികളും കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു കുട്ടിയാന ഉള്ളതുകൊണ്ട് കാട്ടാനക്കൂട്ടം മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.അടിയന്തരമായി പ്രദേശത്തുനിന്ന് കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു.

Related Articles

Leave a Reply

Back to top button