Mukkam

ദ്വിദിന സമ്പൂര്‍ണ്ണ ഹജജ് പഠന ക്ലാസ് കക്കാടില്‍

മുക്കം: പരിശുദ്ധ ഹജജ് കര്‍മ്മത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്കായി കക്കാടില്‍ ഈ മാസം 9, 10 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ സമ്പൂര്‍ണ്ണ ഹജജ് പഠനക്ലാസ് നടക്കും. ഹജജിന്റെ കര്‍മപരമായും ആത്മീയതയും ഉള്‍പ്പെടുന്ന ക്ലാസായിരിക്കും ലഭിക്കുക.

സര്‍ക്കാറിനു കീഴില്‍ പോകുന്നവര്‍ക്കും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പോകുന്നവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. കക്കാട് മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തിലാണ് പരിപാടി.

കേരളത്തിലെ മികച്ച ഹജജ് ട്രൈനറും പണ്ഡിതനുമായ കെ സി അബ്ദുല്‍ അസീസ് ദാരിമിയാണ് ക്ലാസിന് നേതൃത്വം നല്‍കുക. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് പരിപാടി.

താത്പര്യമുള്ളവര്‍ 8075658530,9048407474 നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button