പുതുപ്പാടിയില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം സര്‍വേ ആരംഭിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ സര്‍വെ ആരംഭിച്ചു. തൊഴിലുതേടിയലയുന്ന ഇന്നലെകള്‍ മാറ്റിക്കൊണ്ട് തൊഴിലുമായി സര്‍ക്കാര്‍ വീടുകളിലേക്കെത്തുന്ന എന്റെ തൊഴില്‍, എന്റെ അഭിമാനം ക്യാമ്പയിനില്‍ നോളജ് എക്കണോമി മിഷനൊപ്പം കൈകോര്‍ത്താണ് കുടുംബശ്രീമിഷന്റെ നേതൃത്വത്തില്‍ പദ്ധതി സര്‍വെ നടത്തുന്നത്.
18 മുതല്‍ 59 വരെ പ്രായക്കാരില്‍ നിന്നും ജാലകം എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ നേടാന്‍ താല്‍പ്പര്യമുള്ളവരുടെ വിവരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ശേഖരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മെയ് എട്ട് മുതല്‍ 15വരെയാണ് സര്‍വെ നടത്തുന്നത്.
അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകര്‍ക്ക് അഞ്ചുവര്‍ഷത്തിനകം തൊഴില്‍ ലഭ്യമാക്കുകയെന്നാണ് ലക്ഷ്യം തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ദായകര്‍ക്കും ഒരുമിക്കാനുള്ള വേദിയൊരുക്കാനാണ് ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്. ഇതില്‍ പേര് ചേര്‍ക്കുന്നതിനാണ് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന ക്യാമ്പയിന്‍ സര്‍വെ സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളായ 91 എന്യൂമറേറ്റര്‍മാരാണ് വീടുകളിലെത്തി വിദ്യാസമ്പന്നരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. നോളജ് എക്കണോമി മിഷന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിശദീകരിക്കും. കെ ഡിസ്‌ക്കാണ് ഈ അഭിമാന പദ്ധതിക്ക് രൂപംനല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സര്‍വെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബസജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷിജു ഐസക്, സിഡിഎസ് അംഗം സതി സഹദേവന്‍, എന്യൂമറേറ്റര്‍മാരായ ശ്രീജിന രാജിത, റിംസിഎക്‌സ്ഒഫീഷ്യോ മെമ്പര്‍ രമണി ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.







