Thiruvambady

കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണ പ്രവർത്തിയിൽ നിന്ന് നാഥ് കൺസ്ട്രക്ഷനെ ഒഴിവാക്കി ഉത്തരവിറങ്ങി

തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണ പ്രവർത്തിയിൽ നിന്ന് കരാർ കമ്പനിയായ നാഥ് കൺസ്ട്രക്ഷനെ ഒഴിവാക്കി ഉത്തരവിറങ്ങി. ഈ മാസം എട്ടിനാണ് ഇത് സംബന്ധിച്ച ഉത്തരവ് കെ ആർ എഫ് ബി ഇറക്കിയത്. ഉത്തരവിനെ പകർപ്പ് തിരുവമ്പാടി ന്യൂസിന് ലഭിച്ചു.

നിർമ്മാണം തുടങ്ങി നാലു വർഷം പിന്നിട്ടിട്ടും പദ്ധതി പൂർത്തിയാകാത്തതിന്റെ അടിസ്ഥാനത്തിലാണ് കരാർ കമ്പനിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. നിർമ്മാണ തുടക്കം മുതൽ നിരവധി പരാതികളാണ് കരാർ കമ്പനിക്കെതിരെ ഉയർന്നുവന്നത്. നിരവധി തവണ സമയം നീട്ടി നൽകിയെങ്കിലും, പദ്ധതി പൂർത്തീകരിക്കാൻ കരാർ കമ്പനിക്ക് കഴിയാത്തതിനാലാണ് പദ്ധതിയിൽ നിന്ന് കരാർ കമ്പനി ഒഴിവാക്കാൻ ഉള്ള പ്രധാന കാരണം.

വരും ദിവസങ്ങളിൽ തന്നെ പുതിയ ടെൻഡർ ക്ഷണിച്ച് അടുത്ത കരാറുകാരനെ കണ്ടെത്തി പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് കെ ആർ എഫ് ബി.

Related Articles

Leave a Reply

Back to top button