Thiruvambady
മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്

തിരുവമ്പാടി: തിരുവമ്പാടിയുടെ കായിക ഉന്നമനത്തിനായി തുടക്കം കുറിച്ച മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറായി ജോസ് മാത്യുവിനെയും വൈസ് പ്രസിഡൻറായി പി.ടി. അഗസ്റ്റിനെയും തിരഞ്ഞെടുത്തു.
തിരുവമ്പാടി ലിറ്റിൽഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് ഇൻസ്പെക്ടർ സുഗത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറി
മുൻ എം.എൽ.എ. ജോർജ് എം. തോമസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.







