Kodanchery
നോളജ് സിറ്റി സന്ദർശകർക്ക് സൗജന്യ രോഗ നിർണയ ക്യാമ്പുകളുമായി മിഹ്റാസ്

കോടഞ്ചേരി : മർകസ് നോളജ് സിറ്റിയിലേക്കെത്തുന്ന സന്ദർശകർക്ക് സൗജന്യ രോഗ നിർണയ ക്യാമ്പുകളുമായി മിഹ്റാസ് ഹോസ്പിറ്റൽ. നോളജ് സിറ്റിയിലെ മിഹ്റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും മർകസ് യൂനാനി മെഡിക്കൽ കോളേജും സംയുക്തമായാണ് സന്ദർശകർക്കായി സൗജന്യ രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
നോളജ് സിറ്റിയിലെ വിവിധ ഇടങ്ങളിലായാണ് രജിസ്ട്രേഷൻ ഫീസോ, കൺസൽട്ടിങ്ങ് ഫീസോ ഇല്ലാതെ സൗജന്യ സേവനം നൽകുന്ന ക്യാമ്പുകൾ നടക്കുന്നത്. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന സേവനം ഒട്ടേറെ സന്ദർശകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട് എന്ന് അധികൃതർ അറിയിച്ചു.







