തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം നാളെ നടക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷ പരിപാടികൾ നാളെ തിരുവമ്പാടിയിൽ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങളും പ്രസംഗ മത്സരവും ഇന്ന് തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. നാളെ 10 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കുന്ന ആഘോഷ പരിപാടികൾ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് സമാപിക്കുക.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയാവും. സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് റിപ്പോർട്ട് അവതരണം നടത്തും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ സാമൂഹിക, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിക്കും. സമ്മേളനത്തിന് ശേഷം കുടുംബശ്രീ പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും







