Kodanchery

ലോക ക്ഷീര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ലോക ക്ഷീര ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു.

നെല്ലിപ്പൊയിൽ: ലോക ക്ഷീരദിനം നെല്ലിപ്പൊയിൽ ക്ഷീരോല്പാദക സഹകരണ സംഘം സമുചിതമായി ആചരിച്ചു. സംഘം പ്രസിഡണ്ട് വിൻസെൻറ് വടക്കേമുറിയിൽ ക്ഷീര പതാക ഉയർത്തി പരിസര ശുചീകരണം നടത്തി ബല വൃക്ഷത്തൈ നട്ടു. അംഗൻവാടി കുട്ടികൾക്ക് പാൽ വിതരണം, വിമല യുപി സ്കൂൾ സെൻതോമസ് എൽപി സ്കൂൾ കുട്ടികൾക്ക് മിൽമ പേട വിതരണം ചെയ്തു

ലോക ക്ഷീരദിന ആഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് വിൻസൻറ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സർ പ്രവീൺ കുമാർ കെ പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയികുന്നപ്പള്ളി, വാർഡ് മെമ്പർ റോസമ്മ തോമസ്, എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി കെ എസ് , പിടിഎ പ്രസിഡണ്ട് അനീഷ് പി പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് സാബു മനയിൽ, സംഘം ഡയറക്ടർമാരായ ജോസ് നീർവേലി, സ്കറിയ പടിഞ്ഞാറ്റു മുറിയിൽ, സംഘം സെക്രട്ടറി മനു തോമസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button