Kodanchery

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്; സംഘാടക സമിതി രൂപീകരിച്ചു

കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് – മലബാർ റിവർ ഫെസ്റ്റ് 2022 സംഘാടക സമിതി രൂപീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും കായികപ്രേമികളും പങ്കെടുത്തു.

ചാമ്പ്യൻഷിപ്പ് ജൂലൈ 22, 23, 24 തിയ്യതികളിൽ ഇരവഴിഞ്ഞിപുഴയിൽ നടത്തുവാനാണ് തീരുമാനം. ജില്ലാ കളക്ടർ ചെയർമാനും ടൂറിസം ജോയിന്റ് ഡയറക്ടർ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഉദ്ഘാടനം പുലിക്കയത്തും സമാപനം ഇലന്തു കടവിലും നടത്താനാണ് യോഗ തീരുമാനം.

Related Articles

Leave a Reply

Back to top button