Thiruvambady
പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവമ്പാടി: സെന്റ് തോമസ് യു.പി. എസ് കല്ലുരുട്ടി സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് സമാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഷാജി മോൻ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസും സ്കൂൾ ലീഡർ മുഹമ്മദ് റാസിമും ചേർന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ മാത്യൂ മാവേലി, മുൻസിപ്പൽ കൗൺസിലർ വേണു കല്ലുരുട്ടി, PTA പ്രസിഡന്റ് കൃഷ്ണൻ കുട്ടി പി സി. MPTA ചെയർപേഴ്സൺ സഗിഷ പി. യുവശക്തി വായനശാല പ്രസിഡൻറ് വിഷ്ണു, സെക്രട്ടറി അഭിജിത് മുരളി എന്നിവരും പങ്കെടുത്തു.






