പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ കീഴില്‍ ബാലപഞ്ചായത്ത് രൂപീകരിച്ചു

പുതുപ്പാടി : പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ കീഴില്‍ ബാലപഞ്ചായത്ത് രൂപീകരിച്ചു. 21 വാര്‍ഡുകളില്‍ നിന്നും പങ്കെടുത്ത ബാല സമിതി ഭാരവാഹികളില്‍ നിന്നാണ് ബാലപഞ്ചായത്ത് രൂപീകരിച്ചത്. ബാലപഞ്ചായത്ത് രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷബീവി, പഞ്ചായത്ത് അംഗം ശ്രീജ ബിജു, വൈസ് ചെയര്‍പേഴ്സണ്‍ ഗീത ഗോപാലന്, ബാലസഭ കണ്‍വീനര്‍ ഷൈജി ലിനു, കൗണ്‍സിലര്‍ അനുശ്രി എന്നിവര്‍ പ്രസംഗിച്ചു. ബാല പഞ്ചായത്ത് ഭാരവാഹികളായി നിദ ഫാത്തിമ (പ്രസിഡന്റ് ), ഹംദ ഷെറിന് (വൈസ് പ്രസിഡന്റ്), അദിദേവ് (സെക്രട്ടറി), നിത ഷെറിന് (വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്സണ്‍), ധന്യ റാഹേല്‍ (കലാ സാംസ്കാരിക കമ്മിറ്റി ചെയര്‍പേഴ്സണ്‍), മുഹമ്മദ് ജിനാന്‍ (ആരോഗ്യ കമ്മിറ്റി ചെയര്മാന്), സാന്ദ്ര ശശി (പരിസ്ഥിതി കമ്മിറ്റി ചെയര്മാന്), ഷാഹുല്‍ സുനീർ (കായിക കമ്മിറ്റി ചെയര്മാന്) എന്നിവരെ തെരഞ്ഞെടുത്തു







