Thiruvambady

സ്റ്റുഡന്റ് പോലീസ് കേഡറ്റ് നിർമ്മിച്ച മാസ്ക്കുകൾ പഞ്ചായത്തിന് കൈമാറി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ കാരാട്ട് ഷാജി – സെൻലി ദമ്പതികളുടെ മകളും നീലേശ്വരം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയുമായ എസ് പി സി കേഡറ്റ് തീർത്ഥ സ്വന്തമായി നിർമ്മിച്ച മാസ്ക്കും മെഡിസിൻ കവറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന് കൈമാറി.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ആർ ഗോപാലൻ, നീലേശ്വരം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ഇ കെ അബ്ദുൾ സലാം, വാർഡ് വികസന സമിതി കൺവീനർ എസ്.ജയപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button