Karassery

എൽഡിഎഫ് രാപകൽസമരം ആരംഭിച്ചു

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിൽഉദ്യോഗസ്ഥരെ സ്വാധീനിച്ച് യുഡിഎഫ് വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതായി ആരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ രാപകൽ സമരം ആരംഭിച്ചു.

പ്രകൃതിദത്ത അതിരുകൾ അട്ടിമറിച്ചു. ഇലക്‌ഷൻ കമ്മിഷൻ അംഗീകരിച്ച വോട്ടർപട്ടികയിൽ ക്രമക്കേടുവരുത്തി, പ്രായപൂർത്തിയാകാത്ത മക്കളെ വ്യാജരേഖചമച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും വോട്ടർപട്ടികയിൽ ചേർത്തു തുടങ്ങിയ ആരോപണങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. എൽഡിഎഫ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രാപകൽ സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു.

കെ.സി. ആലി അധ്യക്ഷനായി, കെ. മോഹനൻ, കെ.പി. ഷാജി, കെ. ശിവദാസൻ, സുബൈർ അത്തൂളി, കെ.കെ. നൗഷാദ്, കെ.പി. ബിനു, മാന്ത്ര വിനോദ്, ജിജിത സുരേഷ്, എം.ആർ. സുകുമാരൻ, ശ്രീകുമാർ പാറത്തോട്, ദേവരാജൻ, രാമകൃഷ്ണൻ, അബ്ദുള്ള കുമാരനല്ലൂർ, എം. ദിവ്യ, വി.പി. ജമീല തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെവരെ സമരം നീണ്ടുനിൽക്കും.

Related Articles

Leave a Reply

Back to top button