തിരുവമ്പാടി പഞ്ചായത്തിനൊരു പൊതു കളിസ്ഥലംയാഥാർത്ഥ്യത്തിലേക്ക്.

തിരുവമ്പാടി ഗ്രാമപഞ്ചാലെ 12-ാം വാർഡിൽ ചക്യാലത്ത് പഞ്ചായത്തിനൊരു പൊതു കളിസ്ഥലം സ്ഥാപിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കളിസ്ഥലത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവ്വഹിച്ചു.പഞ്ചായത്തിൻ്റെ ആസ്തിയിൽ ഉൾപ്പെട്ട ചക്യാലം പാതിരാമണ്ണ് പ്രദേശത്ത് 200 മീറ്റർ അധികം നീളത്തിലും 70 മീറ്റർ അധികം വീതിയിലും കിടക്കുന്ന പുഴ പുറമ്പോക്ക് സ്ഥലം ഇരു വഴഞ്ഞിപുഴ സംരക്ഷണ പദ്ധതിയിൽപെടുത്തി സംരക്ഷിച്ച് വിപുലമായസൗകര്യങ്ങളോടുകൂടി 2 കോടി ചിലവിൽ പൊതുകളിസ്ഥലം നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി.
ഇതുനടപ്പാക്കുന്നതോടുകൂടി തിരുവമ്പാടിയുടെ പൊതു ആവശ്യങ്ങൾക്കായി ഒരു പൊതുസ്ഥലം എന്നുള്ള ആശയം യാഥാർത്യമാകും. മേളകൾ നടത്തുന്നതിനുള്ള സ്ഥലവും, വിവിധ കായിക വിനോദങ്ങൾക്കുള്ള സ്ഥലവും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, വികസനകാര്യചെയർമാൻ കെ ആർ ഗോപാല ൻ,വാർഡ് വികസന സമിതികൺവീനർ എ കെ അഹമ്മദ്കുട്ടി, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, അയൽകൂട്ടം കൺവീനർ പി എസ് രൂപേഷ്, കിങ്ങ്സ് ഇലവൻ അംഗങ്ങളായ സുധീഷ്, വിനീഷ്, അഫ്സൽ, ഫാരീസ് എന്നിവർ പങ്കെടുത്തു.






