Puthuppady

പുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തു

പുതുപ്പാടി: പട്ടികവര്‍ഗമേഖലയില്‍ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതി പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയം പട്ടികവര്‍ഗ കുടുംബശ്രീ അംഗമായ കുറുമരുകണ്ടി കോളനിയിലെ സരോജിനിക്ക് കോഴിയും കൂടൂം നല്‍കി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയില്‍ നിന്നുമാണ് ഹൈടെക് കോഴിക്കൂടും ഗ്രാമശ്രീ ഇനത്തില്‍പെട്ട 25 കോഴികളെയും നല്‍കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീര്‍ പോത്താറ്റില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷബീവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെന്നി വര്‍ഗീസ്, സിഡിഎസ് മെമ്പര്‍ വിജയ ഗോപാലകൃഷ്ണന്‍, എഡിഎസ് പ്രസിഡന്റ് ഷൈനി രാഘവന്‍, എഡിഎസ് അംഗം സൗദത്ത്,അനിമേറ്റര്‍മാരായ ഗ്രീഷ്മ,ഗായത്രി, മുന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button