Kodanchery

ആശാഭവൻ ഓൾഡേജ് ഹോം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: എഫ്.സി. സി സന്യാസസമൂഹം നടത്തുന്ന ആശാഭവൻ ഓൾഡേജ് ഹോമിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

ആശാഭവൻ സുപ്പീരിയർ സിസ്റ്റർ അനില സ്വാഗതവും, പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ലില്ലി ജോൺ അധ്യക്ഷനായ യോഗത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ: കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ ജ്യോതിസ് യോഗത്തിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button