Puthuppady
പുതുപ്പാടി മലപുറം എൽപി സ്കൂളിലേക്ക് പുസ്തകങ്ങൾ നൽകി

പുതുപ്പാടി: വായന പക്ഷാചരണത്തോട് അനുബന്ധിച്ചുള്ള ക്യാമ്പയിനിൻറെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS യൂണിറ്റുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ മലപുറം ഗവൺമെൻറ് എൽപി സ്കൂളിന് നൽകി. പതിമൂന്നാം വാർഡ് മെമ്പർ ഗീതാ കെ ജി പരിപാടി ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ഷീബ സജി അധ്യക്ഷയായി. സിഡിഎസ് അക്കൗണ്ടൻറ് അനു എബ്രഹാം, ഫൗസിയ മനാഫ്, അനുശ്രീ കെ കെ, ഹേമലത, പിടിഎ പ്രസിഡണ്ട് അർഷാദ് ടി കെ, അനീഷ് മൈക്കിൾ, ശരണ്യ തുടങ്ങിയവർ സംബന്ധിച്ചു







