Puthuppady
വീട് കയറിയുള്ള സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം, പ്രതികളെ ഉടൻ പിടികൂടുക; മുസ്ലിം ലീഗ്

പുതുപ്പാടി: മലയോര മേഖലയായ കാക്കവയൽ അങ്ങാടി കേന്ദ്രീകരിച്ചുള്ള പരസ്യ മദ്യ, ലഹരി വില്പനക്കെതിരെ പരസ്യമായി പ്രതികരിച്ചതിനു വാകേരി ഹമീദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി കാലി മദ്യ കുപ്പികളും, സോഡാ കുപ്പികളും കൊണ്ടിട്ട് നാടിന്റെ സമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ഉടൻ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വാർഡ് മുസ്ലിം ലീഗ് അധികാരികളോട് ആവശ്യപ്പെട്ടു.
സാമൂഹ്യ വിരുദ്ധർ മദ്യ കുപ്പികളും, സോഡാ കുപ്പികളും കൊണ്ടിട്ട വാകേരി ഹമീദിന്റെ വീട് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സലീം കാഞ്ഞിരക്കണ്ടി, ജനറൽ സെക്രട്ടറി സിറാജ് മാങ്ങാപൊയിൽ, ട്രഷറർ ജാഫർ കരിമ്പനക്കൽ, മുനീർ മേടോത്ത് എന്നിവർ സന്ദർശിച്ചു.







