Kodanchery

കണ്ണോത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

കോടഞ്ചേരി : കണ്ണോത്ത് കുപ്പായക്കോട് -ഈങ്ങാപ്പുഴ റോഡിന്റെ ശോചിയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കുപ്പായക്കോട് വാർഡ് മെമ്പർ ഷിൻജോ തൈക്കലിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ മെമ്പർ അമൽ രാജ് ,തട്ടൂർപറമ്പ് മെമ്പർ മോളി ആന്റോ എന്നിവർ പൊതുമരാമത്തു ( റോഡ് ) അസിസ്റ്റന്റ് എഞ്ചിനീയറെ നേരിൽ കണ്ടുപരാതി ബോധിപ്പിച്ചു.

നിരവധി സ്ഥലങ്ങളിൽ രൂപപ്പെട്ട കുഴികൾ ബസ് യാത്രക്കാർ , സ്വകാര്യ വാഹനങ്ങൾ , നാല് സ്കൂളിലേക്ക് ഉള്ള കുട്ടികൾ ഉൾപ്പെടെ ഈ റോഡിൽ കൂടെ യാത്ര

ചെയ്യുന്ന ആളുകൾക്ക് വലിയ ആശങ്കകൾ ഉണ്ടാക്കുന്നു. കണ്ണോത്ത് മഠത്തിന് സമീപം , ഫാക്ടറി പടി അങ്ങാടിക്ക് സമീപം, രൂപപ്പെട്ട വലിയ കുഴിയിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായ സാഹചര്യത്തിൽ ഈ റൂട്ടിൽ ഓടുന്ന ബസുകൾ , സർവീസ് നിർത്തിവച്ചാൽ ജനങ്ങളുടെ യാത്ര സൗകര്യങ്ങൾ ഇല്ലാതാവും.

കുപ്പായക്കോട് പാലം പണി പൂർതിയാകാത്ത സാഹചര്യത്തിൽ ഈ ബസ് സർവീസ് ആണ് ജനങ്ങളുടെ ഏക ആശ്രയം , പ്രശ്നങ്ങൾ മുഴുവൻ അസിസ്റ്റന്റ് എഞ്ചിനീയറെ പറഞ്ഞു ബോധ്യപ്പെടുത്തി , നാളെ തന്നെ ഈ പ്രദേശങ്ങളിലെ കുഴികളിൽ കോറി വെയ്സ്റ്റ് നിറച്ചെങ്കിലും ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോപ്പം സംഘടിപ്പിക്കും എന്നും ഉദ്യോഗസ്ഥരെ ഓർമപ്പെടുത്തി .

Related Articles

Leave a Reply

Back to top button