Thiruvambady

മുയൽ വളർത്തലിൽ നേട്ടമുണ്ടാക്കി പ്ലസ് വൺ വിദ്യാർഥി

തിരുവമ്പാടി ∙ വിനോദത്തിനു തുടങ്ങിയ മുയൽ വളർത്തൽ ആദായക്കൃഷിയാക്കി മാറ്റുകയാണ് പ്ലസ് വൺ വിദ്യാർഥി  കൂടരഞ്ഞി കുളിരാമുട്ടി കൊച്ചുകൈപ്പേൽ സ്വരുപ് മാത്യു. മുയൽ ബ്രീഡിങ് മുതൽ വിൽപന വരെ ഈ കൊച്ചു കർഷകൻ ചെയ്യുന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് സ്വരൂപ്. 

കുട്ടിക്കാലം മുതൽ വളർത്തു മൃഗങ്ങളോടു പ്രത്യേക താൽപര്യമായിരുന്നു സ്വരൂപിന്.  3 വർഷം മുൻപാണ് മുയൽ വളർത്തൽ ആരംഭിച്ചത്. ഒരു ജോഡി മുയലിനെ വാങ്ങി ആരംഭിച്ച കൃഷി ഇന്ന് നൂറിലേറെ മുയലുകളിലേക്കു വളർന്നു. വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില എന്നിങ്ങനെ 6 ഇനങ്ങളിലുള്ള  മുയലുകളാണു  ഭൂരിപക്ഷവും. 4.5 കിലോവരെയുള്ള മുയലുകൾ ഫാമിലുണ്ട്.

 ആദ്യ കാലത്ത് വളർത്തിയ മുയലുകൾ നല്ല ബ്രീഡ് ആയിരുന്നില്ല. സമൂഹമാധ്യമം വഴി മുയൽ വളർത്തലിൽ അറിവ് നേടി നല്ല ബ്രീഡ്  വളർത്തുന്നതിലൂടെ വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് മനസ്സിലാക്കി.   മുയൽ വളർത്തലിൽ നിന്നു വരുമാനം ലഭിക്കുന്നത് ഇറച്ചി, പെറ്റ് ഷോപ്, ബ്രീഡിങ് എന്നീ ആവശ്യങ്ങൾക്ക് വിൽക്കുമ്പോഴാണ്.  പിതാവ് സണ്ണി, മാതാവ് റോസിലി, സഹോദരങ്ങളായ സന്ദീപ്, സാന്ദ്ര എന്നിവർ മുയൽ കൃഷിക്ക് പിൻബലമാണ്.

Related Articles

Leave a Reply

Back to top button