Kozhikode
കാരാടിയിൽ റോഡുവികസനത്തിന് തടസ്സമായിനിന്ന കെട്ടിടത്തോട് ചേർന്ന ഭാഗം നാട്ടുകാർ പൊളിച്ചുനീക്കി

താമരശ്ശേരി: കാരാടി -കുടുക്കിൽ ,അണ്ടോണ റോഡിൽ ലുലു വെഡിങ് മാളിനോട് ചേർന്ന് റോഡുവികസനത്തിന് തടസ്സം സൃഷ്ടിച്ച ഭാഗം ഇന്നു രാവിലെ നാട്ടുകാർ പൊളിച്ചുനീക്കി.
ഈ റോഡിന്റെ മറ്റു ഭാഗങ്ങളിലെല്ലാം വികസന പ്രവർത്തനങ്ങൾ പൂർത്തിയാവാറായെങ്കിലും റോഡിന്റെ തുടക്ക ഭാഗത്ത് സ്ഥലം വിട്ടുകൊടുക്കാൻ കൈവശക്കാർ തയ്യാറാവാത്തത് കാരണം വീതി കൂട്ടാൻ സാധിച്ചിരുന്നില്ല. വിട്ടുവീഴ്ചക്ക് കൈവശക്കാർ തയ്യാറാവാത്തത് കാരണമാണ് നാട്ടുകാർ സംഘടിച്ച് തടസ്സമുള്ള ഭാഗം പൊളിച്ചുനീക്കിയത്.







