Koodaranji
മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡ് എമിൻ മരിയ ജോസഫിന്

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡ് കൂടരഞ്ഞി സ്റ്റെല്ല മേരിസ് ബോർഡിങ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിനി എമിൻ മരിയ ജോസഫിന്
കർഷക ദിനാചരണത്തിൻ്റെ ഭാഗമായി കൂടരഞ്ഞി കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അവാർഡ് കൈമാറി.
ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.







