Koodaranji
സഹകരണ ഓണച്ചന്ത കൂടരഞ്ഞി ത്രിവേണി സൂപ്പർമാർക്കറ്റിൽ ആരംഭിച്ചു

കൂടരഞ്ഞി: സംസ്ഥാന സഹകരണ വകുപ്പിന്റെയും, കൺസ്യൂമർഫെഡിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണച്ചന്ത കൂടരഞ്ഞി ത്രിവേണി സൂപ്പർമാർക്കറ്റിൽ ആരംഭിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ 600രൂപ തോതിൽ സെപ്റ്റംബർ 7 വരെ ചന്തയിൽ ലഭ്യമാണ്.
കിറ്റ് വിതരണ ഉത്ഘാടനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു, ചടങ്ങിൽ വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ,സ്ഥിരം സമിതി ആധ്യക്ഷരയാ ജോസ് തോമസ്, റോസിലി ജോസ്, സെക്രട്ടറി അൻസു ഒ എ, അജിത് പി എസ്,ചന്ദ്രൻ വട്ടോളി,ജോസ് കുര്യക്കോസ്, പ്രേമംലാൽ,ജോർജ് കുട്ടി കക്കാടംപൊയിൽ, ബിജു കിഴക്കരക്കാട്ട്, എസ് ഡി ബിജു ത്രിവേണി മാനേജർ സനൽ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.







