Koodaranji

കാരട്ടുപാറ ശ്രീധർമ്മശാസ്താ ക്ഷേത്രം ചുറ്റമ്പലം നിർമ്മാണകമ്മിറ്റി യോഗം ചേർന്നു

കൂടരഞ്ഞി : കാരട്ടുപാറ ശ്രീധർമ്മശാസ്താ ക്ഷേത്രം ചുറ്റമ്പലം നിർമ്മാണകമ്മിറ്റി യോഗം തിരുവമ്പാടി ഇലഞ്ഞിക്കൽ ശിവഗിരി ശ്രീനാരായണ മന്ദിരത്തിൽ സ്വാമി ജ്ഞാനതീർത്ഥയുടെ സമക്ഷത്തിൽ നടന്നു. ക്ഷേത്രം പ്രസിഡൻ്റ് ശ്രീ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുധീഷ് അനന്തൻ സ്വാഗതം പറഞ്ഞു.

നിർമ്മാണ കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് മാങ്കൂട്ടത്തിൽ കൺവീനർ ശ്രീ സുബിൻ ഒ പി.ഓണയംകാട്ടിൽ, ട്രഷറർ സുനീഷ് കളങ്ങാടാൻ തുടങ്ങി 51 അംഗ നിർമാണ കമ്മിറ്റിയുടെ നേതൃത്ത്തിൽ ചുറ്റമ്പല നിർമാണം ആരംഭിക്കും.

നിമ്മാണസാമഗ്രികൾ ചെങ്കല്ല്, സിമിൻ്റ്,ഓട് തുടങ്ങിയ നിർമ്മാണ സാമഗ്രികൾ ഭക്തർക്ക് സംഭാവനയായി നൽകാവുന്നതാണ്.

സംഭാവനയായ് സവ്വ ഭക്തരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് അനുഗ്രഹ പ്രഭാഷണതിൽ സ്വാമി ജ്ഞാനതീർത്ഥ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button