ഭാരത് ജോഡോ യാത്ര: യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കൺവെൻഷൻ നടത്തി

കൂടരഞ്ഞി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ്സ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി എരഞ്ഞി മാവ് മുതൽ മുക്കം വരെ നടത്തുന്ന പദയാത്രയുടെ മുന്നോടിയായി യൂത്ത് കോൺഗ്രസ്സ് കൂടരഞ്ഞി മണ്ഡലം കൺവെൻഷൻ നടത്തി.
ജവഹർ ബാൽ മഞ്ച് ദേശിയ കോ-ഒഡിനേറ്റർ മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്യ്തു. ഇൻകാൻസ് ഖത്തർ തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സൗബിൻ ഇലഞ്ഞിക്കലിനേ ചടങ്ങിൽ ആദരിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പിള്ളി, നിയോജക മണ്ഡലം സെക്രട്ടറിമാരായ നിഷാദ് വീച്ചി, ജംഷിദ് ഒളകര,സവിജേഷ് മണാശ്ശേരി, ജിബിൻ മാണിക്യത്തു കുന്നേൽ,ജിൻ്റോ പുഞ്ചത്തറപ്പിൽ,അജിൻ ജോൺ,ഗിൽഗ ജോസ്,വിപിൻ പുത്തൻവീട്ടിൽ, പ്രസാദ് കുളപ്പാറ കുന്ന്, വിമൽ കൂടരഞ്ഞി, അജ്നാസ് മാപ്പിള വീട്ടിൽ, ലിജോ വേലൂർ, ഡെന്നിസ് ആനയോട്, എന്നിവർ പ്രസംഗിച്ചു.






