Puthuppady

താമരശ്ശേരി ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

അടിവാരം: ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ചുരം കയറുകയായിരുന്ന ലോറിയും എതിരെ വന്ന കാറുമാണ് കൂട്ടി ഇടിച്ചത്. ചുരം രണ്ടാം വളവിന് താഴെ 29-ാം മൈലിന് സമീപം ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ അല്‍പ സമയം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button