Koodaranji

ഓണത്തേ വരവേറ്റ് മെഗാ തിരുവാതിരയുമായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ

കൂടരഞ്ഞി: ഓണാഘോഷത്തിൻ്റെ ഭാഗമായി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. 250 ൽ അധികം കുട്ടികളാണ് മെഗാ തിരുവാതിരയിൽ അണിനിരന്നത്. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, ഓണ സദ്യ എന്നിവയും ഒരുക്കിയിരുന്നു.

സ്കൂൾ മാനേജർ ഫാദർ റോയി തേക്കുംകാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്യ്തു. സ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, ഹെഡ്മാസ്റ്റർ സജി ജോൺ ,പി ടി എ പ്രസിഡണ്ട് ജോസ് ഞാവള്ളിയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button