Kodanchery

കോടഞ്ചേരിയിൽ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണം; ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി

കോടഞ്ചേരി: സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യത്തിൽ ആരോഗ്യമന്ത്രിക്കും തിരുവമ്പാടി എം എൽ എക്കും കോഴിക്കോട് ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കോടഞ്ചേരി ഗ്രാമപഞ്ചായത്തിനു വേണ്ടി ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് നിവേദനം നൽകി.

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ 2500ൽപ്പരം വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭ്യമായിട്ടില്ല. അതിനാൽ അവരുടെ തുടർ പഠനം മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. അന്യസംസ്ഥാനങ്ങളിൽ പഠനത്തിന് പോകുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധമാണ്. മലയോര മേഖലയായ കോടഞ്ചേരി പഞ്ചായത്തിലെ പല വാർഡുകളിലും നെറ്റ് വർക്ക് ഇല്ലാത്തതിനാൽ വാക്സിൻ ബുക്ക് ചെയ്യാൻ പോലും സാധിക്കുന്നില്ല. പ്രത്യേകിച്ച് വിദേശത്ത് പോകുന്ന ആളുകളും പ്രതിസന്ധിയിലാണ്. ആയതുകൊണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായതിലെ വിദ്യാർത്ഥികൾക്കും, വിദേശത്ത് പോകുന്നവർക്കും വാക്സിൻ നൽകുന്നതിനായി സ്പെഷ്യൽ വാക്സിനേഷൻ നടത്തണം എന്നാണ് നിവേദനത്തിൽ പറയുന്നത്.

Related Articles

Leave a Reply

Back to top button