Koodaranji
വർണ്ണം കോലോത്തും കടവ് ഓണാഘോഷം സംഘടിപ്പിച്ചു

കൂടരഞ്ഞി :വർണ്ണം കോലാത്തുംകടവ് കൂടരഞ്ഞി സംഘടിപ്പിച്ച കുടുംബസംഗമവും ഓണസദ്യയും കലാപരിപാടികളും അതിഗംഭീരമായ ചടങ്ങുകളോടെ നടന്നു. തുടർന്ന് നടന്ന സാംസ്കാരികസമ്മേളനത്തിൽ വർണ്ണം പ്രസിഡന്റ് ഷാജി കോലോത്തുംകടവ് ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഖജാൻജി ഷാജഹാൻ വേളങ്ങാട് അദ്ധ്യക്ഷതവഹിക്കുകയും ജനറൽ സെക്രട്ടറി യൂസഫ് കണിയാംപറമ്പിൽ സ്വാഗതം പറയുകയും ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടികൾക്ക് സതീശൻ, സൗമിനി , സത്യൻ, പ്രതീഷ് , ഇബ്രാഹിം, മനോജ്, ജോൺ, രാജൻ, ബിനു എന്നിവർ നേതൃത്വം നൽകി . ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സമാപന സമ്മേളനത്തിനു ജിനോയ് തെക്കനാട്ട് നന്ദി അർപ്പിച്ചു കൊണ്ട് സംസാരിച്ചു.






