Koodaranji
സിബി മുണ്ടയ്ക്കൽ അനുസ്മരണയോഗം സംഘടിപ്പിച്ചു

കൂടരഞ്ഞി: കിസ്സാൻ ജനത ജില്ലാ കമ്മറ്റി അംഗവും കൂമ്പാറയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന സിബി മുണ്ടയ്ക്കലിന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു.
എൽ ജെഡി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ
എൽ ജെ ഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളി അധ്യക്ഷത വഹിച്ചു.
പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി.എം.തോമസ് മാസ്റ്റർ, ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലി, ജോർജ് മംഗരയിൽ ,ജോളി പൈക്കാട്ട്, സിജോ പാറമ്പുഴ, സജി പെണ്ണാപറമ്പിൽ , എം ഡി സൈമൺ മാസ്റ്റർ, ബിജു മുണ്ടക്കൽ, അബ്ദുറഹ്മാൻ മാസ്റ്റർ പള്ളിയ്ക്കലാത്ത്, ജിനേഷ് തെക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.







