Koodaranji
കൂടരഞ്ഞി പഞ്ചായത്തിൽ ‘പോഷൻ മാ’ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി

കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയിൽ ആയുഷിന്റെ ഭാഗമായി പോഷകാഹാര കുറവ് പരിഹരിക്കുക എന്ന വിഷയത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ ഗർഭിണികൾ പാലൂട്ടുന്ന അമ്മമാർ 0-6 കുട്ടികളുടെ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് കൂടരഞ്ഞി ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ലിയ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ആറു വയസ്സിനു താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ് പോഷൻ മാ.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത് വിവിധ സ്ഥിരംസമിതി അധ്യക്ഷരായ, ജോസ് തോമസ്, വി എസ് രവീന്ദ്രൻ, മെമ്പർ മാരായ ജെറീന റോയ്, ബിന്ദു ജയൻ, ബെൽബിൻ സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു






