Thiruvambady

കെ.സി.ബി.സി. മദ്യവിരുദ്ധസമിതി താമരശ്ശേരി രൂപതാകമ്മിറ്റിയുടെ വ്യക്തിത്വ വികസനക്ലബ്ബ് രൂപതാതല ഉദ്ഘാടനം

തിരുവമ്പാടി: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി താമരശ്ശേരി രൂപതാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വവികസനക്ലബ്ബ് രൂപതാതല ഉദ്ഘാടനം പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂളിൽനടന്ന ചടങ്ങിൽ താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനംചെയ്തു. ലഹരിവിപത്തിനെതിരേ വിദ്യാർഥികൾ ജാഗരൂകരാകണമെന്ന് അദ്ദേഹം പറഞ്ഞു.

രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു.

കെ.സി.ബി.സി. മദ്യവിരുദ്ധസമിതി രൂപതാ ഡയറക്ടർ ഫാ. മിൽട്ടൺ മുളങ്ങാശേരി, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, പ്രധാനാധ്യാപകൻ ജോളി ഉണ്ണിയെപ്പിള്ളിൽ, രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി, ജോസ്‌കുട്ടി നീണ്ടുകുന്നേൽ, ബീനാപോൾ, കെ.ആർ. അനു, ആർദ്ര ദാസ്, സിസ്റ്റർ ഗീത, രാജൻ ഉറുമ്പിൽ, ടി.ടി. തോമസ്, ജോസ് കാവിൽപുരയിടം, റോയി മുരിക്കൊലിൽ, കെ.സി. ജോസഫ്, പി.വി. ജോൺ, ടി.ജെ. സണ്ണി, അബ്രാഹം മണലോടി, സി.ജെ. ഷിനോജ്, ഡോണ ട്രീസ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button