Thiruvambady

തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനയാത്ര സംഘടിപ്പിച്ചു

തിരുവമ്പാടി: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലും തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ യുടെ നേതൃത്വത്തിലും നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥവും തിരുവമ്പാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ചും ‘വികസന വഴിയില്‍ യുവജന യാത്ര’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു.

12.03.2021 ന് പുല്ലുരാംപാറയിൽ ബ്ലോക്ക് ജോ.സെക്രട്ടറി രെനില്‍ രാജ് ജാഥാ ക്യാപ്റ്റന്‍ ജിബിൻ പി.ജെയ്ക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുല്ലുരാംപാറയിലെ സ്വീകരണത്തിന് ശേഷം ജാഥ പുന്നക്കൽ, ഒറ്റപ്പോയിൽ, പാമ്പിഴഞ്ഞപാറ, തൊണ്ടിമ്മൽ, മരക്കാട്ടുപുറം, താഴെ തിരുവമ്പാടി, മിൽമുക്ക് എന്നി കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം തിരുവമ്പാടിയിൽ സമാപിച്ചു.

ജാഥ കേന്ദ്രങ്ങളിൽ ജിബിൻ പി.ജെ, അരുൺ ഉണ്ണി, വിഷ്ണു, അജയ് ഫ്രാൻസി, രതീഷ് കുമാർ, നിസാർ, റംഷാദ്, അർഷാദ് എന്നിവര്‍ സംസാരിച്ചു. ജാഥ സമാപനം കർഷക സംഘം ഏരിയ ജോ. സെക്രട്ടറി സി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button