Mukkam
ദേശീയ പണിമുടക്കിന്റെ ഭാഗമായി; മുക്കം പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച് നടത്തി

മുക്കം : ദേശീയ പണിമുടക്കിന്റെ ഭാഗമായി മുക്കം നഗരസഭാ ട്രേഡ് യൂണിയൻ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച് നടത്തി. മുക്കം മത്തായിചാക്കോ സ്മാരകത്തിൽ നിന്നാരംഭിച്ച മാർച്ച് പോസ്റ്റ്‌ഓഫീസിന് മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
പി.ടി. ബാബു അധ്യക്ഷനായി. കെ.ടി. ബിനു, എം. ആലി, കെ.ടി. ശ്രീധരൻ, ദിപുപ്രേംനാഥ്, ഷിനോജ്, പി. ലസിത, കെ. ബാബു എന്നിവർ സംസാരിച്ചു.







