Thiruvambady
ഉറുമി ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ നിന്നും വൈദ്യുതി ഉത്പാദനം ആരംഭിച്ചു

തിരുവമ്പാടി: മലയോര മേഖലയില്‍ തുടര്‍ച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉറുമി ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ നിന്നും വൈദ്യുതി ഉല്‍പാദനം ആരംഭിച്ചു. സാധാരണഗതിയില്‍ ജൂണ്‍ പകുതിയോടെ ആരംഭിക്കുന്ന വൈദ്യുതോല്‍പാദനം ഈ വര്‍ഷം ഒരു മാസത്തോളം മുമ്പേതന്നെ ആരംഭിച്ചിരിക്കുകയാണ്. മലയോരമേഖലയില്‍ ഏപ്രില്‍ പകുതിയോടെ മഴ ആരംഭിച്ചിരുന്നു. 19 വര്‍ഷം മുമ്പാണ് ഉറുമി പൊയിലങ്ങാപ്പുഴയില്‍ ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്. ചൈനീസ് സാങ്കേതിക സഹായത്തോടെയുള്ള പദ്ധതി മഴ ലഭ്യതയുള്ള ആറു മാസത്തോളമാണ് പ്രവര്‍ത്തനം. ഉറുമി ഒന്നാംഘട്ടത്തില്‍ 3.75 മെഗാവാട്ടും ഉറുമി രണ്ടാംഘട്ടത്തില്‍ 2.25 മെഗാവാട്ടും വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്







