Koodaranji
സെന്റ് സെബാസ്‌റ്റ്യൻസ് എച്ച്.എസ്.എസ് കൂടരഞ്ഞിയിൽ ‘കേരളീയം 2022’ വിപുലമായി ആഘോഷിച്ചു

കൂടരഞ്ഞി: സെന്റ് സെബാസ്‌റ്റ്യൻസ് എച്ച്.എസ്.എസ് കൂടരഞ്ഞിയിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കേരളീയം 2022’ വിപുലമായി ആഘോഷിച്ചു.
ചടങ്ങ് സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോൺ ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ സിസ്റ്റർ ബീന ജേക്കബ് ആശംസകളറിയിച്ച് സംസാരിച്ചു. അധ്യാപകനായ അരുൺ ഡിക്രൂസ് ചടങ്ങിന് നന്ദി പറഞ്ഞു.
കുട്ടികളുടെ പ്രസംഗം, കാവ്യാലാപനം, കേരള ഗാനം, നൃത്താവിഷ്കാരം തുടങ്ങി വിവിധ കലാപരിപാടികൾ ‘കേരളീയം 2022’ൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ ചെടികളാൽ രൂപകല്പന ചെയ്ത ‘ കേരളീയം മാതൃക’ കേരള സംസ്കാരത്തെ വിളിച്ചോതുന്നതും, ഏറെ കൗതുകമുണർത്തുന്നതുമായിരുന്നു.






