Puthuppady

പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി

പുതുപ്പാടി : പുതുപ്പാടി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ഗീവർഗീസ് ജോർജ് കൊടിയേറ്റി.

ഓർമപ്പെരുന്നാളിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സന്ധ്യാനമസ്കാരം, മധ്യസ്ഥപ്രാർഥന എന്നിവ നടക്കും. ശനിയാഴ്ച സന്ധ്യാനമസ്കാരം, ഫാ. അരുൺ സക്കറിയ മാർക്കോസിന്റെ വചനശുശ്രൂഷ, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ ഏഴ് മണിയ്ക്ക് പ്രഭാത നമസ്കാരവും എട്ടുമണിക്ക്‌ മൂന്നിൻമേൽ കുർബാനയും നടക്കും.

മലബാർ ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് പീറ്റർ പെരുന്നാൾ സന്ദേശം നൽകും. പ്രദക്ഷിണം, ആശീർവാദം, നേർച്ച എന്നിവയ്ക്കുശേഷം ഓർമപ്പെരുന്നാളിന് കൊടിയിറങ്ങും

 

Related Articles

Leave a Reply

Back to top button