Puthuppady

പുതുപ്പാടിയില്‍ മയക്കുമരുന്നിനെതിരേ ഫുട്‌ബോള്‍ ലഹരിയെന്ന മുദ്രാവാക്യവുമായി ഗോള്‍ ചലഞ്ച് നടത്തി

പുതുപ്പാടി: മയക്കുമരുന്നിനെതിരേ ഫുട്‌ബോള്‍ ലഹരിയെന്ന മുദ്രാവാക്യവുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ഗോള്‍ ചലഞ്ച് നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ട അംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

135 ഗോളുകള്‍ വലയിലാക്കിയാണ് ലഹരിക്കെതിരായ പോരാട്ടത്തില്‍ കുടുംബശ്രീ പങ്കാളികളായത്. ഈങ്ങാപ്പുഴ എം ജി എം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഗോള്‍ ചലഞ്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആയിഷബീവി, എം കെ ജാസില്‍, സിന്ദു ജോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ജി ഗീത, ഡെന്നി വര്‍ഗീസ്, അമല്‍രാജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീബസജി, സി ഡി എസ് ഉപസമിതി കണ്‍വീനര്‍മാരായ ബിന്ദു പ്രസാദ്, വിജയ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ ഷൈജി ലിനു, ഫൗസിയ മനാഫ്, ഷൈബ പ്രസാദ്, വിലാസിനി ബാലന്‍, കെ സി മിനി എന്നിവര്‍ നേതൃത്വം നല്‍കി.

സിഡിഎസിലെ മുന്നൂറോളം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ നാലായിരത്തില്‍ പരം അംഗങ്ങളും, ബാലസഭ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ഗോള്‍ ചലഞ്ചിന്റെ ഭാഗമാകും.

Related Articles

Leave a Reply

Back to top button