Koodaranji

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കിഡ്സ് പാർക്ക് തുറന്നു

കൂടരഞ്ഞി: സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്തസ് ഫാർമ ഡയറക്ടർ ബാജി ജോസഫ്കാക്കനാട്ട് സ്പോൺസർ ചെയ്തത് നിർമിച്ച കിഡ്സ് പാർക്ക് താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സ്കൂളിന് സമർപ്പിച്ചു .
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കും കാട്ടിൽ ,വാർഡ് മെമ്പർ ജോസ് തോമസ് മാവറ, ഹെഡ്മാസ്റ്റർ സജി ജോൺ, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി. റ്റി. ജോർജ് , പി.ടി.എ പ്രസിഡൻ്റുമാരായ ജോസ് ഞാവള്ളിൽ, സണ്ണി പെരികിലം തറപ്പേൽ, സ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button