പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഭരണഘടന ദിനം ആചരിച്ചു

പുതുപ്പാടി: കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഭരണഘടന ദിനം ആചരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭരണഘടനയെ കുറിച്ച് പ്രാഥമിക അറിവ് നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍ ഭരണഘടന സാക്ഷരതാ യഞ്ജം ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭരണഘടനയുടെ പ്രാധാന്യത്തെകുറിച്ചും അടിസ്ഥാന തത്വങ്ങളെകുറിച്ചും മൗലികാവകാശങ്ങളെ കുറിച്ചൂം ധാരണയുള്ളവരാക്കി മാറ്റുക എന്നതാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യം ഇടുന്നത്.
ഈ ക്യാമ്പയിന്‍ വഴി സമൂഹത്തില്‍ അനീതിയും വിവേചനവും കാണുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉണ്ടാക്കുക എന്നതും ക്യാമ്പയിന്റെ ലക്ഷ്യമാണ്. മുഴുവന്‍ അയല്‍ക്കുട്ടങ്ങളിലും ഭരണഘടനയുടെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ കുറിപ്പ് ചര്‍ച്ച ചെയ്യുന്നതാണ്.
സിഡിഎസ് അംഗങ്ങള്‍ക്ക് നല്‍കിയ പരിശീലനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മോളി ആന്റോ സിഡിഎസ് ഉപസമിതി കണ്‍വീനര്‍മാര്‍ ,സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു. ജില്ലാ റിസോഴ്സ്‌പേഴ്‌സണ്‍ വിനീത ടീച്ചര്‍ ക്ലാസിന് നേതൃത്വം നല്‍കി.






