Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6, 9, 12 വാർഡുകളിൽ ഒരാൾ വീതവും 16 -ാം വാർഡിൽ രണ്ട് പേർക്കും 3, 4 വാർഡുകളിൽ 3 പേർ വീതവും 17-ാം വാർഡിലെ ഒരു വീട്ടിൽ 3 പേർക്ക് ഉൾപ്പെടെ നാല് പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ119 പേർ വീടുകളിലും 10 കോവിഡ് സെന്ററിലുമായി ആകെ 129 പേർ ചികിത്സയിലാണ്.

ഇന്ന് കുടുംബാരോഗ്യ കേന്ദത്തിൽ വെച്ച് 258 പേർക്ക് കോവാക്സിൻ കുത്തിവെയ്പ് നൽകി. നാളെ കോവിഷീൽഡ് വാക്സിൻ ആണ് നൽകുന്നത്. ആദ്യ ഡോസ് എടുത്ത് 42 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഘട്ട ഡോസ് എടുക്കാവുന്നതാണെന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഒഫിസർ അറിയിച്ചു

Related Articles

Leave a Reply

Back to top button