Kerala

കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം രോഗം ഭേദമായി ആശുപത്രിയില്‍ കഴിയുന്നതിനിടെ

മലപ്പുറം: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം കീഴാറ്റൂരില്‍ 85കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് 85കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളായിരുന്നു ഇദ്ദേഹം. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

Related Articles

Leave a Reply

Back to top button