Kerala

തുടര്‍ച്ചയായി പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു

കൊച്ചി: തുടര്‍ച്ചയായി പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.18 രൂപയാണ്. ഡീസലിന് ലിറ്ററിന് 75.04 രൂപയായി. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് 10.04 രൂപയാണ്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് എണ്ണക്കമ്പനികള്‍ ഇത്തരത്തില്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചത് കൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം.

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില വര്‍ധിച്ചത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് കാരണം അവശ്യ സാധനങ്ങള്‍ക്കടക്കം വില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ്.

Related Articles

Leave a Reply

Back to top button