Kerala

സംസ്ഥാന വ്യാപകമായി 23ന് ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 23ന് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി 23ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായാണ് 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തത്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് കൂടിയാണ് 23 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

NEWS FROM – bignewslive.com

Related Articles

Leave a Reply

Back to top button