Koodaranji

കൂടരഞ്ഞിയിൽ അടുക്കളമുറ്റതെ കോഴിവളർത്തൽ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതി ഗുണഭോക്താക്കൾക്കുള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻഗണന ലിസ്റ്റിലെ 167 പേർക്കാണ് 45 മുതൽ 60 ദിവസം പ്രായമുളള 5 കോഴി കുഞ്ഞുങ്ങളെ വീതം സൗജന്യമായി നൽകിയത്.

ചടങ്ങിൽ വാർഡ് മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, വെറ്റിനറി സർജൻ ഡിജേഷ് ഉണ്ണികൃഷ്ണൻ, കക്കാടംപൊയിൽ വെറ്റിനറി സർജൻ അഞ്ജലി, ജെസ്വിൻ തോമസ്, അഞ്ചു സജീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button