Mukkam

നിപ്പാ പ്രതിരോധം; എം.എൽ.എ അവലോകനയോഗം നടത്തി

മുക്കം: നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നഗരസഭാ ചെയർമാൻ ഡിവൈഎസ്പി സിഐ എന്നിവരുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിൽ അവലോകനയോഗം ചേർന്നു. മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിരവധി നിയന്ത്രണങ്ങളും പ്രശ്നങ്ങളും പരിശോധിച്ച് യോഗത്തിൽ വിലയിരുത്തി.

നിലവിലെ നിയന്ത്രണങ്ങൾ കൃത്യമായി തുടരണമെന്ന് നിർദേശം യോഗത്തിൽ മുന്നോട്ട് വെച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് എം.എൽ.എ ലിന്റോ ജോസഫ് പറഞ്ഞു. ചില സ്ഥലങ്ങളിൽ പ്രയാസങ്ങളും തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ആ പ്രയാസങ്ങളും പ്രശ്നങ്ങളും ഗൗരവത്തോടുകൂടി കാണാനും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനും ബാക്കിയുള്ള മേഖലയിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചു പോകാനും യോഗത്തിൽ തീരുമാനിച്ചു.

മരുന്ന് , മറ്റ് അവശ്യ സർവീസുകളും നിലവിൽ തുടരുന്ന യാത്രാനുമതി കൃത്യമായി നൽകിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഓരോ എസ് ഐ മാർക്കും നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകാൻ ചുമതല നൽകി. അവിടെ ഏതെങ്കിലും തരത്തിൽ പ്രയാസങ്ങൾ ഉണ്ടെങ്കിൽ പഞ്ചായത്ത് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നെൽകൃഷി, ബാങ്ക് പ്രവർത്തനം തുടങ്ങിയവ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കൊണ്ട് ഏതൊക്കെ തരത്തിൽ ഇളവുകൾ നൽകാനുള്ള ശ്രമങ്ങൾ നടത്തുമെന്നും യോഗത്തിൽ തീരുമാനിച്ചതായി എം.എൽ.എ പറഞ്ഞു.

Related Articles

Leave a Reply

Back to top button